Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rapecase

ഡ​ൽ​ഹി​യി​ൽ 2014 മു​ത​ൽ പ്ര​തി​വ​ർ​ഷം 2000​ത്തോ​ളം ബ​ലാ​ത്സം​ഗ​ക്കേ​സു​ക​ൾ

ന്യൂ​​ഡ​​ൽ​​ഹി: രാ​​ജ്യ​​ത​​ല​​സ്ഥാ​​ന​​ത്ത് 2013 മു​​ത​​ൽ 2025 വ​​രെ​​യു​​ള്ള കാ​​ല​​യ​​ള​​വി​​ൽ 26,582 ബ​​ലാ​​ത്സം​​ഗ​​ക്കേ​​സു​​ക​​ൾ ര​​ജി​​സ്റ്റ​​ർ ചെ​​യ്ത​​താ​​യി ഡ​​ൽ​​ഹി പൊ​ലി​സി​ന്‍റെ ക​​ണ​​ക്കു​​ക​​ൾ.

കോ​​വി​​ഡ് ലോ​​ക്‌​ഡൗ​​ൺ നി​​ല​​നി​​ന്നി​​രു​​ന്ന 2020 ഒ​​ഴി​​കെ​​യു​​ള്ള ഭൂ​​രി​​ഭാ​​ഗം വ​​ർ​​ഷ​​ങ്ങ​​ളി​​ലും പ്ര​​തി​​വ​​ർ​​ഷം 2000​ത്തി​​ല​​ധി​​കം കേ​​സു​​ക​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്ത​​താ​​യി ദേ​​ശീ​​യ മാ​​ധ്യ​​മ​​ങ്ങ​​ൾ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു.

2013ൽ 1,636 ​​ആ​​യി​​രു​​ന്ന കേ​​സു​​ക​​ളു​​ടെ എ​​ണ്ണം 2014ൽ 2,166 ​​ആ​​യി വ​​ർ​​ധി​​ച്ചു. തു​​ട​​ർ​​ന്ന് 2015ൽ 2,199, 2016​​ൽ 2,155, 2017ൽ 2,146, 2018​ൽ 2,135, 2019ൽ 2,168 ​​എ​​ന്നി​​ങ്ങ​​നെ​​യാ​​യി​​രു​​ന്നു ക​​ണ​​ക്കു​​ക​​ൾ. കോ​​വി​​ഡ് വ്യാ​​പ​​ന​​ത്തെ​ത്തു​​ട​​ർ​​ന്ന് 2020ൽ ​​കേ​​സു​​ക​​ൾ 1,699 ആ​​യി കു​​റ​​ഞ്ഞെ​​ങ്കി​​ലും തൊ​​ട്ട​​ടു​​ത്ത വ​​ർ​​ഷ​​ങ്ങ​​ളി​​ൽ വീ​​ണ്ടും ഉ​​യ​​ർ​​ന്നു.

Kerala

സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​തി​ന്‍റെ വാ​ർ​ഷി​ക ദി​ന​ത്തി​ൽ ത​ന്നെ പാ​ർ​ട്ടി​യി​ൽ നി​ന്നും പു​റ​ത്തേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: പീ​ഡ​ന​ക്കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ കോ​ൺ​ഗ്ര​സി​ൽ നി​ന്നും പു​റ​ത്താ​ക്കി​യ​ത് നി​യ​മ​സ​ഭാം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​തി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക ദി​ന​ത്തി​ൽ.

2024 ഡി​സം​ബ​ർ നാ​ലി​നാ​ണ് പാ​ല​ക്കാ​ട് നി​ന്നു​ള്ള നി​യ​മ​സ​ഭാം​ഗ​മാ​യി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. എ​ന്നാ​ൽ പീ​ഡ​ന​ക്കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി​യ​തോ​ടെ രാ​ഹു​ലി​നെ കോ​ൺ​ഗ്ര​സി​ന്‍റെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്നും പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ നി​ർ​ദേ​ശം. അ​ത് സ്വ​ന്തം തീ​രു​മാ​ന​മാ​ണെ​ന്നും അ​ഭി​പ്രാ​യം ഉ​യ​രു​ന്നു​ണ്ട്.

Kerala

എം​എ​ല്‍​എ സ്ഥാ​ന​ത്ത് തു​ട​രു​ന്ന കാ​ര്യം രാ​ഹു​ല്‍ ആ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​തെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ

തി​രു​വ​ന​ന്ത​പു​രം: എം​എ​ല്‍​എ സ്ഥാ​ന​ത്ത് തു​ട​രു​ന്ന കാ​ര്യം രാ​ഹു​ല്‍ ആ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​തെ​ന്നും ആ​രോ​പ​ണം ഉ​ണ്ടാ​യ​പ്പോ​ൾ ത​ന്നെ പാ​ർ​ട്ടി നി​ല​പാ​ടെ​ടു​ത്ത​താ​ണെ​ന്നും എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍.

ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ല്‍ പാ​ർ​ട്ടി​യു​ടെ അ​ന്ത​സ് ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ക എ​ന്ന​താ​ണ് പ്രാ​ഥ​മി​ക​മാ​യ കാ​ര്യം. കൂ​ടാ​തെ പൊ​തു​ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ലു​ള്ള പാ​ർ​ട്ടി​യു​ടെ ഇ​മേ​ജ് നി​ല​നി​ർ​ത്തേ​ണ്ട​തു​ണ്ട്. അ​ത്ത​രം കാ​ര്യ​ങ്ങ​ൾ ആ​ലോ​ചി​ച്ചാ​ണ് കെ​പി​സി​സി ഇ​ത്ത​ര​ത്തി​ല്‍ ഒ​രു തീ​രു​മാ​നം എ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​ത് എ​ഐ​സി​സി അ​ഗീ​ക​രി​ക്കു​ക​യും ചെ​യ്തു.

കേ​ര​ള​ത്തി​ലെ ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി ഏ​റ്റ​വും വേ​ഗ​ത്തി​ല്‍ എ​ടു​ത്ത ഒ​രു തീ​രു​മാ​ന​മാ​ണി​ത് എ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Kerala

പീഡനക്കേസിൽ 11 വർഷം ഒളിവിൽ; യുവാവിനെ ലക്നോവിൽ പിടികൂടി

കാ​സ​ര്‍​ഗോ​ഡ്: പീ​ഡ​ന കേ​സി​ല്‍ ഒ​ളി​വി​ലാ​യി​രു​ന്ന യു​വാ​വി​നെ 11 വ​ര്‍​ഷ​ത്തി​ന് ശേ​ഷം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ചെ​മ്മ​നാ​ട്ടെ അ​ബ്ദു​ള്‍ ഷ​ഹി​ലി​നെ​യാ​ണ് (38) വി​ദ്യാ​ന​ഗ​ര്‍ പോ​ലീ​സ് ല​ക്നോ​വി​ല്‍ പി​ടി​കൂ​ടി​യ​ത്. തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡും മ​റ്റും ത​ര​പ്പെ​ടു​ത്തി ത​രാ​മെ​ന്ന് പ​റ​ഞ്ഞ് പ്ര​ലോ​ഭി​പ്പി​ച്ച് ഫ്‌​ളാ​റ്റി​ല്‍ എ​ത്തി​ച്ച് പെ​ൺ​കു​ട്ടി​യെ മൂ​ന്നു​പേ​ര്‍ ചേ​ര്‍​ന്ന് പീ​ഡി​പ്പി​ച്ച കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​ണ് ഷ​ഹി​ൽ.

2014ല്‍ ​ആ​ലം​പാ​ടി​യി​ലെ ഫ്‌​ളാ​റ്റി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. 11 വ​ര്‍​ഷ​ത്തോ​ളം ഇ​യാ​ൾ ഗ​ള്‍​ഫി​ലാ​യി​രു​ന്നു. വി​ചാ​ര​ണ​വേ​ള​യി​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി​ല്ല.

പ്ര​തി​ക്കാ​യി പോ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് ഇ‍​യാ​ളെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ച്ച് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

വി​ദ്യാ​ന​ഗ​ര്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​പി. ഷൈ​നി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​ദ്യാ​ന​ഗ​ര്‍ എ​സ്‌​ഐ സ​ഫു​വാ​ന്‍, പ്ര​ജി​ത്ത് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പിടികൂടിയത്.

District News

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം അതീവ ഗൗരവതരം, മണിക്കൂ റുകൾക്കുള്ളിൽ അയാളെ പിടികൂടി: മുഖ്യമന്ത്രി സഭയിൽ

തിരുവനന്തപുരം: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു കൊടുംകുറ്റവാളി ഗോവിന്ദച്ചാ മി ജയിൽചാടിയ സംഭവം അതീവ ഗൗരവമുള്ളതാണെന്നും മണിക്കൂറുകൾക്കുള്ളി ൽ അയാളെ പിടികൂടിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറ ഞ്ഞു. ജയിലിലെ വൈദ്യുതവേലി പ്രവർത്തനക്ഷമമല്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുത്തു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിച്ചു. അന്വേഷണത്തിന് സമിതിയെ നി യമിച്ചു.
ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടവും സുരക്ഷാവീഴ്‌ചയും സംബന്ധിച്ച് പ്രതിപക്ഷ ത്തിന്റെ ചോദ്യങ്ങൾക്ക് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

National

കോ​ൽ​ക്ക​ത്ത ലോ ​കോ​ള​ജ് പീ​ഡ​നം; വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച​ത് എ​ക്‌​സ്‌​ഹോ​സ്റ്റ് ഫാ​നി​ന്‍റെ ദ്വാ​ര​ത്തി​ലൂ​ടെ​യെ​ന്ന് കു​റ്റ​പ​ത്രം

ന്യൂ​ഡ​ൽ​ഹി: കോ​ൽ​ക്ക​ത്ത ലോ ​കോ​ള​ജ് പീ​ഡ​ന​ക്കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച് പോ​ലീ​സ്. ജൂ​ൺ 25ന് ​സൗ​ത്ത് കോ​ൽ​ക്ക​ത്ത ലോ ​കോ​ള​ജി​ൽ ന​ട​ന്ന ബ​ലാ​ത്സം​ഗ കേ​സി​ലാ​ണ് പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

മു​ഖ്യ​പ്ര​തി മ​നോ​ജി​ത് മി​ശ്ര, വി​ദ്യാ​ർ​ഥി​നി​യു​ടെ ഒ​ന്നി​ല​ധി​കം വി​ഡി​യോ​ക​ൾ ചി​ത്രീ​ക​രി​ച്ചെ​ന്നും അ​തു​പ​യോ​ഗി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്നും 650 പേ​ജു​ള്ള കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.

പെ​ൺ​കു​ട്ടി​യു​ടെ വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ൽ പീ​ഡ​നം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​തി​യു​ടെ ഡി​എ​ൻ​എ, ഫൊ​റ​ൻ​സി​ക് സാം​പി​ളു​ക​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്നു​ണ്ടെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​യ പെ​ൺ​കു​ട്ടി​യെ കോ​ള​ജി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളാ​യ മ​നോ​ജി​ത് മി​ശ്ര, സൈ​ബ് അ​ഹ​മ്മ​ദ്, പ്ര​മി​ത് മു​ഖ​ർ​ജി എ​ന്നി​വ​ർ ചേ​ർ​ന്ന് കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്നാ​ണ് കേ​സ്.

കേ​സി​ൽ നാ​ല് പ്ര​തി​ക​ൾ​ക്കെ​തി​രെ​യാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളാ​യ മൂ​ന്നു പേ​ർ​ക്ക് പു​റ​മെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നും കേ​സി​ൽ പ്ര​തി​യാ​ണ്. പ്ര​തി​ക​ൾ ചേ​ർ​ന്നു പെ​ൺ​കു​ട്ടി​യെ പീ‍‍​ഡി​പ്പി​ക്കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യം അ​ന്വേ​ഷ​ണ​ത്തി​നി​ടെ പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു. പ്ര​തി​ക​ൾ പെ​ൺ​കു​ട്ടി​യെ ബ​ന്ദി​യാ​ക്കി വ​ലി​ച്ചി​ഴ​യ്ക്കു​ന്ന​തും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.

പ്ര​തി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ​നി​ന്ന് ഇ​ര​യെ ലൈം​ഗീ​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ന്ന വി​ഡി​യോ​ക​ൾ ക​ണ്ടെ​ടു​ത്തി​രു​ന്നു. ചു​മ​രി​ൽ സ്ഥാ​പി​ച്ചി​രു​ന്ന എ​ക്‌​സ്‌​ഹോ​സ്റ്റ് ഫാ​നി​ന്‍റെ ദ്വാ​ര​ത്തി​ലൂ​ടെ​യാ​ണ് പ്ര​തി​ക​ൾ ഈ ​വി​ഡി​യോ​ക​ൾ ചി​ത്രീ​ക​രി​ച്ച​തെ​ന്നും കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.

വീ​ഡി​യോ​യി​ലു​ള്ള ശ​ബ്ദ​വും പ്ര​തി​ക​ളു​ടെ ശ​ബ്ദ​വും ഒ​ന്നാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്നും കു​റ്റ​കൃ​ത്യം ന​ട​ന്ന സ്ഥ​ല​ത്ത് നി​ന്ന് പ്ര​തി​യു​ടെ മൊ​ബൈ​ൽ ലൊ​ക്കേ​ഷ​ൻ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.

പ്ര​തി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ​നി​ന്ന് ഇ​ര​യെ ലൈം​ഗീ​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ന്ന വി​ഡി​യോ​ക​ൾ ക​ണ്ടെ​ടു​ത്തി​രു​ന്നു. ചു​മ​രി​ൽ സ്ഥാ​പി​ച്ചി​രു​ന്ന എ​ക്‌​സ്‌​ഹോ​സ്റ്റ് ഫാ​നി​ന്‍റെ ദ്വാ​ര​ത്തി​ലൂ​ടെ​യാ​ണ് പ്ര​തി​ക​ൾ ഈ ​വി​ഡി​യോ​ക​ൾ ചി​ത്രീ​ക​രി​ച്ച​തെ​ന്നും കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.

വീ​ഡി​യോ​യി​ലു​ള്ള ശ​ബ്ദ​വും പ്ര​തി​ക​ളു​ടെ ശ​ബ്ദ​വും ഒ​ന്നാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്നും കു​റ്റ​കൃ​ത്യം ന​ട​ന്ന സ്ഥ​ല​ത്ത് നി​ന്ന് പ്ര​തി​യു​ടെ മൊ​ബൈ​ൽ ലൊ​ക്കേ​ഷ​ൻ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.

 

 

Latest News

Corehub Up